China successfully launches Tianhe space station core module into orbit for its space station

23 Просмотры
Издатель
ചൈനയുടെ പുതിയ ബഹിരാകാശ നിലയത്തിനായി ആദ്യ കോര്‍ മൊഡ്യൂള്‍ വിജയകരമായി വിക്ഷേപിച്ചു. ബഹിരാകാശ ശക്തിയായ അമേരിക്കയെ വെല്ലുവിളിക്കുന്ന നീക്കവുമായാണ് ചൈനയുടെ അഭിമാനമായ സ്‌പേസ് സ്റ്റേഷന്‍ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ബഹിരാകാശ നിലയത്തിന്റെ പ്രധാന ഭാഗമാണ് ഇപ്പോള്‍ വിക്ഷേപിച്ചിരിക്കുന്നത്. ചൈനീസ് ദ്വീപില്‍ നിന്നാണ് വിക്ഷേപണം നടന്നത്. അമേരിക്ക, റഷ്യ, യൂറോപ്പ് എന്നിവയുടെ ചുവടുപിടിച്ച് ചൈനയും ആഗോള നിലവാരവും വളര്‍ന്നുവരുന്ന സാങ്കേതിക ശക്തിയും പ്രതിഫലിപ്പിക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നത്. ബഹിരാകാശ പര്യവേഷണത്തിനായി ചൈനീസ് ബജറ്റില്‍ കോടിക്കണക്കിന് ഡോളറിന്റെ വിഹിതമാണ് നീക്കിവെച്ചിരിക്കുന്നത്. ടിയാങ്‌ഗോങ് എന്ന പേരിലുള്ള ബഹിരാകാശ നിലയം 2022 അവസാനത്തോടെ പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. ലൈഫ് സപ്പോര്‍ട്ട് ഉപകരണങ്ങളും ബഹിരാകാശയാത്രികര്‍ക്ക് താമസിക്കാനുള്ള സ്ഥലവും ഉള്‍ക്കൊള്ളുന്ന ഭാഗങ്ങളാണ് ലോംഗ്മാര്‍ച്ച് 5 ബി റോക്കറ്റില്‍ വിക്ഷേപിച്ചിരിക്കുന്നത്. സ്വര്‍ഗീയ കൊട്ടാരം എന്നര്‍ഥമുള്ള ടിയാങ്‌ഗോങ് ബഹിരാകാശ നിലയം പതിനൊന്നോളം വിക്ഷേപണങ്ങള്‍ വഴി കൂടുതല്‍ മൊഡ്യൂളുകള്‍ ഭ്രമണപഥത്തില്‍ എത്തിച്ച് സംയോജിപ്പിക്കും. ചൈനീസ് ബഹിരാകാശ നിലയത്തിന് 15 വര്‍ഷത്തോളം കാലാവധിയുണ്ടാകും
Категория
Трендовое видео
Комментариев нет.